HOME
DETAILS
MAL
അമ്മയില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം പങ്കാളിത്തം നല്‍കണമെന്ന് ഡബ്ല്യു.സി.സി
backup
October 10 2017 | 12:10 PM
കൊച്ചി: അമ്മയില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം പങ്കാളിത്തം നല്‍കണമെന്ന് വിമണ്‍ കലക്റ്റീവ് ഇന്‍ സിനിമ (ഡബ്ല്യു.സി.സി) അഭിപ്രായപ്പെട്ടു. സംഘടനയുടെ ഭാരവാഹിയായ നടി രമ്യ നമ്പീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ അമ്മയില്‍ വനിതകള്‍ക്ക് സംവരണം കുറവാണ്.
അതിനാല്‍ തന്നെ ഇക്കാര്യമാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമ്യാ നമ്പീശന് പ്രതികിരിച്ചു. രാമലീല കാണണമെന്ന് മഞ്ജു വാര്യര്‍ ആഗ്രഹം പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും രമ്യ നമ്പീശന് പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് മലയാള സിനിമയില്‍ നടിമാര്ക്കായുള്ള കൂട്ടായ്മ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."