സഊദിയില്‍ വാഹനാപകടത്തില്‍ ബന്ധുക്കളായ രണ്ടു മലയാളികള്‍ മരിച്ചു
റിയാദ്: സഊദിയില്‍ ചൊവാഴ്ച്ച ഉണ്ടായ വാഹനാപകടത്തില്‍ ബന്ധുക്കളായ രണ്ടു മലയാളികള്‍ മരിച്ചു. കായംകുളം ചേരാവള്ളി കുറപ്പന്റയ്യത്ത് അബ്ദുല്‍ജവാദ്(48), കലുങ്കില്‍ ചേരാവള്ളി സുബൈര്‍കുട്ടി (61) എന്നിവരാണ് സഊദിയിലെ വാദി ദവാസിറില്‍ വാഹനാപകടത്തില്‍ മരിച്ചത്. മക്കയിലേക്ക് ഉംറക്ക് പോയി തിരിച്ചു വരുന്നതിനിടെ ഇവര്‍ ഓടിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം. വാദി അല്‍ ദവാസിറിലെ അല്‍ ഉസ്റ ബിസിനസ്സ് ഗ്രൂപ്പ് ഉടമ കൂടിയാണ് മരിച്ച സവാദ്. ജവാദിന്റെ ഉമ്മയുടെ സഹോദരനാണ് സുബൈറുകുട്ടി.
ഇസ്ഹാഖ് കുഞ്ഞ് ഖദീജ ബീവി ദമ്പതികളുടെ മകനാണ് ജവാദ്. ബീനയാണ് ഭാര്യ, മക്കള്‍: ആശിഖ് (എന്‍ജിനിയറിംഗ് കോളേജ് , തക്കല), ഷാഹിന, ഐഷു. റസീനയാണ് മരിച്ച സുബൈര്‍ കുട്ടിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് റഫീസ്, മുഹമ്മദ് റിയാസ്. പരേതനായ അലിയാര് കുഞ്ഞ് - ഐഷാ ബീവി എന്നിവരുടെ മകനാണ്. ഇക്കഴിഞ്ഞ മൂന്നിനാണ് ഇരുവരും നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."