ഒളവണ്ണയിലെ ശുചിത്വ പ്രഖ്യാപനം തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ്
പന്തിരാങ്കാവ്: പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത പഞ്ചായത്തായി ഒളവണ്ണയെ പ്രഖ്യാപിച്ചത് തട്ടിപ്പെന്ന് യൂത്ത് കോണ്‍ഗ്രസ്.
പഞ്ചായത്തിലെ ഒരു അങ്ങാടിയില്‍ പോലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ പോലുമില്ലാതെ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ഒളവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ പന്തിരാങ്കാവില്‍ പോലും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. കൂടാതെ ചീഞ്ഞുനാറുന്ന മത്സ്യ മാര്‍ക്കറ്റിനകത്ത് ഉപയോഗശൂന്യമായി കിടക്കുന്ന എക ശുചിമുറി പോലും നന്നാക്കാന്‍ അരനൂറ്റാണ്ടുകാലം പഞ്ചായത്ത് ഭരിച്ചവര്‍ മുതിര്‍ന്നിട്ടില്ല.
ഈ സാഹചര്യത്തില്‍ പ്രഖ്യാപനം നടത്തി പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് യോഗം ആരോപിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കെ. സുജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എ. ഷിയാലി, കെ.കെ മനഹഷ്, സി. രവിഷ്, എം. രാഗേഷ്, യു.എം പ്രശോഭ്, കെ.എം ഷാലു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."