വിനോദ മേഖലയില്‍ ആഗോള തലത്തില്‍ സ്വാധീനമുള്ളവരുടെ പടികയില്‍ രണ്ടു ഖത്തറികള്‍
ദോഹ: വിനോദ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഖത്തറില്‍ നിന്നും രണ്ടുപേര്‍ ഇടംനേടി. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്‌പോര്‍ട്‌സ് ചാനലായ ഇ ഇന്നിന്റെ സിഇഒയും ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് പിഎസ്ജിയുടെ ചെയര്‍മാനുമായ നാസര്‍ അല്‍ഖുലൈഫി, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ഫാത്തിമ അല്‍റുമൈഹി എന്നിവരാണ് ഇടംപിടിച്ചത്.
അമേരിക്കന്‍ വിനോദ മാസികയായ വെറൈറ്റിയുടെ വിനോദ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യവസായ നേതാക്കളുടെ അഞ്ഞൂറംഗ പട്ടികയിലാണ് ഇരുവരും ഇടംനേടിയത്.ഫുട്‌ബോള്‍, മാധ്യമ മേഖലകളിലെ സജീവസാന്നിധ്യമാണ് നാസര്‍ അല്‍ഖുലൈഫി. ഡിഎഫ്‌ഐയുടെ അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍, ഖുംറ ഫിലിം ഫെസ്റ്റിവല്‍ എന്നിവയക്ക് ചുക്കാന്‍ പിടിക്കുന്നത് ഫാത്തിമ അല്‍റുമൈഹിയാണ്.
ലോകത്തെ രണ്ട് ട്രില്യന്‍ ഡോളര്‍ വരുന്ന വിനോദ വ്യവസായ മേഖലയിലെ പ്രധാന വ്യവസായ നേതാക്കളെ തിരഞ്ഞെടുക്കുന്നതാണ് വെറൈറ്റി 500. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കഴിഞ്ഞ 12 മാസത്തെ നേട്ടങ്ങളാണ് വെറൈറ്റി പരിശോധിക്കുന്നത്.
ആപ്പിള്‍ സി ഇ ഒ ടിം കുക്ക്, പേള്‍ സ്ട്രീറ്റ് ഫിലിംസ് സ്ഥാപകന്‍ ബെന്‍ അഫ്‌ലക്, നുയോറിക്കന്‍ പ്രൊഡക്ഷന്‍സ് സി ഇ ഒ ജെന്നിഫര്‍ ലോപസ്, ജസ്റ്റിന്‍ ബീബര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും പട്ടകയില്‍ നേടി. മുന്‍ പ്രൊഫഷനല്‍ ടെന്നീസ് താരമായിരുന്ന നാസര്‍ അല്‍ഖുലൈഫി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഉപദേശകരിലൊരാളാണ്. 2003ലാണ് ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവന്നത്. അല്‍ ജസീറ സ്‌പോര്‍ട് ചാനല്‍ ആദ്യമായി തുടങ്ങിയപ്പോള്‍ ഡയറക്ടര്‍മാരിലൊരാളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."