ഖത്തറിലെ റോഡിലുള്ള മഞ്ഞ ബോക്‌സ് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
ദോഹ: റോഡിലെ മഞ്ഞ ബോക്‌സ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡിലെ മഞ്ഞബോക്‌സ് നിയമംലംഘിച്ച് ജംക്ഷനുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഇതുവരെയായി നാന്നൂറിലധികം നിയമലംഘനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ജംഗ്ഷനുകളില്‍ സിഗ്‌നല്‍ പച്ച ലൈറ്റ് ഓണായി കിടക്കുന്ന സാഹചര്യത്തിലാണെങ്കിലും വാഹനം മുന്നോട്ടുനീക്കുന്നതിലൂടെ ഗതാഗതക്കുരുക്കിനോ തടസത്തിനോ കാരണമാകുമെങ്കില്‍ വാഹനം മുന്നോട്ടേക്കു നീക്കാന്‍ പാടില്ല. അത്തരം സാഹചര്യങ്ങളില്‍ പച്ചവെളിച്ചം കത്തിക്കിടക്കുന്നതിന്റെ ആനുകൂല്യം വാഹനം ഓടിക്കുന്നവര്‍ക്ക് ലഭിക്കില്ല.
ട്രാഫിക് ആവശ്യപ്പെടുന്നതിനനുസരിച്ചാണ് മുന്‍ഗണന നിശ്ചയിക്കുന്നത്. പച്ചവെളിച്ചം കത്തിക്കിടക്കുകയാണെങ്കിലും മുന്നോട്ടുനീങ്ങിയാല്‍ ഗതാഗത തടസമുണ്ടാകുമെങ്കില്‍ അതിന് ശ്രമിക്കരുത് ഗതാഗത നിയമത്തിലെ 72ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. രണ്ടുമാസം മുന്‍പാണ് മഞ്ഞബോക്‌സ് നിയമലംഘനം ക്യാമറകള്‍ മുഖേന നിരീക്ഷിച്ചുതുടങ്ങിയത്. മഞ്ഞബോക്‌സ് നിയമം ലംഘിക്കുന്നവര്‍ക്ക് 500റിയാലാണ് പിഴ. ഒപ്പം മൂന്നു പോയിന്റ് കുറയ്ക്കുകയും ചെയ്യുമെന്ന്് ട്രാഫിക് വകുപ്പിലെ സുരക്ഷാ നിരീക്ഷണ വിഭാഗത്തിലെ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് അഹമ്മദ് അലി അല്‍കുവാരി പറഞ്ഞു. 2007ലെ 19ാം നമ്പര്‍ നിയമപ്രകാരമാണ് പിഴ ഈടാക്കുന്നത്.മഞ്ഞബോക്‌സ് നിയമലംഘനങ്ങള്‍ സുരക്ഷാ നിരീക്ഷണ ക്യാമറകളിലൂടെയാണ് നിരീക്ഷിക്കുന്നത്. എല്ലാ ഇന്റര്‍സെക്ഷനുകളിലും സര്‍വയലന്‍സ് ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."