HOME
DETAILS
MAL
ഒളവണ്ണയെ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു
backup
August 12 2016 | 22:08 PM
പന്തീരങ്കാവ്: സ്വച്ഛ് ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി ഒളവണ്ണയെ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.
ഈ പ്രഖ്യാപനം നടത്തുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് ഒളവണ്ണ. കക്കൂസ് സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് അത് അനുവദിക്കുകയും അങ്കണവാടികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരിക്കാനുള്ള സൗകര്യം ഉറപ്പ് വരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പ്രഖ്യാപനം നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മാനോജ് പാലതൊടി അധ്യക്ഷനായി. ശുചിത്വമിഷന് അസി. പ്രോഗ്രാം ഓഫിസര്‍ കെ.പി വേലായുധന്, ഇ. രമണി, കെ.കെ ജയപ്രകാശന്‍, ടി.പി സുമ, വി. അബ്ദുല്‍ സലാം, സി. സന്തോഷ്, കെ.വി ശ്യാമപ്രസാദ്, ആര്. പ്രശാന്ത്, പി. സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."