HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി; വാഹന വിപണിയില്‍ ആശങ്ക
backup
October 10 2017 | 18:10 PM
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനവും വാഹനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക. ഈ സാമ്പത്തിക വര്‍ഷം വാഹന വിപണി നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധിയെയാണെന്നാണ് വാഹന നിര്‍മാതാക്കളുടെ വാദം. സാമ്പത്തിക രംഗത്തെ ഇടിവ് കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുമെന്നാണ് ആശങ്ക.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍ വാഹന വിപണിയില്‍ ഇത് സാരമായി പ്രതിഫലിക്കുമെന്നും വാഹന നിര്‍മാണ മേഖല പറയുന്നു. നയം മാറ്റിയിട്ടില്ലെങ്കില്‍ വിപണിയില്‍ പിടിച്ചു നില്ക്കാന് ആകര്‍ഷകമായ ഡിസ്കൗണ്ടും സ്കീമുകളും പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ വ്യവസായ മേഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."