രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍
ഹൈദരാബാദ്: ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ചയിലുള്ള പിന്നോക്കാവസ്ഥ കാര്യമാക്കേണ്ടതില്ലെന്ന് മുന്‍ ആര്.ബി.ഐ ഗവര്‍ണറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ അംഗവുമായ സി. രംഗരാജന്. ഇന്ത്യയുടെ സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയിലാണെന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ ഏഴാമത് ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ രംഗം സ്വതന്ത്രമല്ല. തൊഴിലും സാമ്പത്തിക രംഗവും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ തൊഴില്‍ രംഗത്തും കുതിപ്പുണ്ടാകും. എന്നാല്‍ തൊഴില്‍ ഒഴിച്ചു നിര്‍ത്തി സാമ്പത്തിക രംഗത്തെ മാത്രം അവലോകനം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.അടുത്ത പാദങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ രംഗത്ത് സാധ്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രംഗരാജന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."