കങ്കാരുക്കള്‍ ഒപ്പത്തിനൊപ്പം
ഗുവാഹത്തി: ആസ്ത്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. എട്ടുവിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സെന്ന ദുര്‍ബല ലക്ഷ്യം പിന്തുടര്‍ന്ന ആസ്ത്രേലിയ 27 പന്ത് ബാക്കി നില്‍ക്കെ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഓസീസിന് സാധിച്ചു.
സ്കോര്‍ പിന്തുടര്‍ന്ന ഓസീസിന് ആരോണ്‍ ഫിഞ്ച്(8) ഡേവിഡ് വാര്‍ണര്‍(2) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. എന്നാല്‍ സമ്മര്‍ദത്തിനടിപ്പെടാതെ കളിച്ച മോയ്സസ് ഹെന്റിക്സ്(62*) ട്രാവിസ് ഹെഡ്(48*) എന്നിവര്‍ കങ്കാരുക്കളെ അതിവേഗം ജയത്തിലെത്തിക്കുകയായിരുന്നു. ഹെന്റിക്സ് നാലു ബൗണ്ടറിയും നാലു സിക്സറുമടിച്ചു. ഹെഡിന്റെ ഇന്നിങ്സില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു.
നേരത്തെ ടോസ് നേടിയ ആസ്ത്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ല. കേദാര്‍ ജാദവ്(27) ഹര്‍ദിക് പാണ്ഡ്യ(25) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. നാലു വിക്കറ്റെടുത്ത പുതുമുഖ ബൗളര്‍ ബെഹറന്‍ഡോര്‍ഫാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തതും ബെഹറന്‍ഡോര്‍ഫാണ്. രോഹിത് ശര്‍മ(8) ശിഖര്‍ ധവാന്(2) വിരാട് കോഹ്ലി(0) മനീഷ് പാണ്ഡെ(6) എന്നിവര്‍ അതിവേഗം കൂടാരം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."