വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന സമ്മേളനം നാളെ
കോഴിക്കോട്: അഖില കേരള വില്‍ക്കുറുപ്പ് മഹാസഭയുടെ 43ാമത് സംസ്ഥാന സമ്മേളനം ഫാറൂഖ് മുനിസിപ്പല്‍ ഹാളില്‍ നടക്കും. നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. സന്തോഷ് പാദുവ മുഖ്യ പ്രഭാഷണം നടത്തും.
വിശ്വ കര്‍മ്മ വിഭാഗത്തിലെ ഉപവിഭാഗമായ വില്‍ക്കുറുപ്പ് സമുദായത്തിന് ഇതുവരെ ദേവസ്വം ബോര്‍ഡുകളില്‍ നിയമനം ലഭിച്ചിട്ടില്ലെന്നും സമുദായ അംഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയില്‍ ഉദ്യോഗനിയമനങ്ങള്ക്ക് സംവരണ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് കാലതാമസമുണ്ടായാല്‍ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും പ്രസിഡന്റ് വി.എം. രാജന്, സെക്രട്ടറി സന്തോഷ് പാദുവ, കെ.വി ഗിരീഷ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."