പന്ന്യന്‍ രവീന്ദ്രന് വി.പി സിങ് പുരസ്‌കാരം
തിരുവനന്തപുരം: വി.പി സിങ് ഫൗണ്ടേഷന്റെ 2017ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃകാ പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനാണ്. കലാ സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ക്കുള്ള പുരസ്‌കാരത്തിന് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം കലാവതിയും മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് റീജ്യനല്‍ എഡിറ്റര്‍ ആര്‍. അജയഘോഷും അര്‍ഹരായി.
11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വി.പി സിങിന്റെ ഒന്‍പതാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ തകിടി കൃഷ്ണന്‍ നായര്‍, ഫിര്‍ദൗസ് കായല്‍പ്പുറം, വി.പി സിങ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. ഫിറോസ് ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."