തെളിവുകള്‍ തന്നാല്‍ ഹഖാനി ഭീകരശൃംഖല തകര്‍ക്കാന്‍ തയാര്‍: പാകിസ്താന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭീകരസംഘടനയായ ഹഖാനിശൃംഖലയുടെ സാന്നിധ്യത്തെക്കുറിച്ച് തെളിവുകള്തന്നാല് അവരെ തകര്‍ക്കാന്‍ അമേരിക്കക്കൊപ്പം സംയുക്ത ഓപറേഷനു തയാറാണെന്ന് പാകിസ്താന്. വിദേശകാര്യ മന്ത്രി ഖാജാ ആസിഫ് ആണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്താനില്‍ അമേരിക്ക 17 വര്‍ഷങ്ങളായി പോരടിച്ചുകൊണ്ടിരിക്കുന്ന താലിബാനടക്കം നിരവധി ഭീകരസംഘടനകളെ പാകിസ്താന് സഹായിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖാജാ ആസിഫ്. കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ മുതിര്‍ന്ന യു.എസ് വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയതാണ് അദ്ദേഹം. പാകിസ്താനില്‍ ഹഖാനി ഭീകരശൃംഖലയുടെ സുരക്ഷിത താവളങ്ങളെക്കുറിച്ചുള്ള തെളിവുമായി വരാന്‍ യു.എസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.
അഫ്ഗാനില്‍ ഇന്ത്യ-യു.എസ് സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഹഖാനി ഗ്രൂപ്പ് ആണെന്നാണ് അമേരിക്കയുടെ ആരോപണം. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ മിഷന് ആക്രമിച്ചതും സംഘമായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ 58 പേരാണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."