സഊദിവല്‍ക്കരണം: വിദേശികള്‍ക്ക് ജോലി മാറാന്‍ അവസരം നല്‍കാതെ തിരിച്ചയക്കണമെന്നു ശൂറ കൗണ്‍സിലില്‍ ആവശ്യം
റിയാദ്: സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളിലെ വിദേശ തൊഴിലാളികള്‍ക്ക് മറ്റു മേഖലകളിലേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തടയണമെന്ന് ശൂറാ കൗണ്‍സിലില്‍ അഭിപ്രായം. ഓരോ മേഖലയും സ്വദേശി വല്‍ക്കരണം നടപ്പിലാക്കുമ്പോള്‍ മറ്റു മേഖലകളിലേക്ക് വിദേശികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്തി ചേക്കേറുന്നത് തടയാനാണ് പുതിയ നീക്കം കൊണ്ട് വരണമെന്ന് ശൂറ കൗണ്‍സിലില്‍ നിര്‍ദേശം ഉയര്‍ന്നത്.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് കൗണ്‍സില്‍ അംഗം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
നിലവില്‍ ഓരോ മേഖലയും സഊദി വല്‍ക്കരണ നടക്കുമ്പോള്‍ വിദേശികള്‍ മറ്റു മേഖലകളിലേക്ക് തങ്ങളുടെ പ്രഫഷന്‍ മാറ്റം നടത്തി പിടിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്.
പല ബിസിനസ്സുകളിലും ഏര്‍പ്പെട്ട വിദേശികള്‍ക്ക് ഈ ആനുകൂല്യം വളരെ ഉപകാരമായിരുന്നു. പ്രൊഫഷന്‍ മാറ്റം നടത്തിയാലും തങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ സഊദിയില്‍ തന്നെ തുടരാന് ഇത് അനുവദിച്ചിരുന്നു.എന്നാല്‍, ഈ ആനുകൂല്യം എടുത്തു കളയുന്ന നിര്‍ദേശം നിയമമാക്കിയാല്‍ ഈ മേഖലകളിലുള്ള വിദേശികള്‍ക്ക് സഊദി വല്‍ക്കരണം നടപ്പാക്കുന്ന മുറക്ക് സഊദിയില്‍ നിന്നും തിരിച്ചു പോകുക മാത്രമേ വഴിയുള്ളൂ. നിരവധി മേഖലകളിലാണ് അടുത്തിടെ സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ചില മേഖലകളില്‍ വിദേശികള്‍ ആധിപത്യം സ്ഥാപിച്ചതും ചര്‍ച്ചയില്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."