സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്; വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് യു.ഡി.എഫ്. വേങ്ങര തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിച്ചതിനോട് യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സോളാര്‍ കേസിലെ നടപടിയില്‍ തെല്ലും ആശങ്കയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. നടപടി തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണ്. കേസുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള സ്വീധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ.
കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ആരുടേയും മുമ്പില്‍ താന്‍ കൈനീട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി
തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണിത്. വേങ്ങരയിലെ വോട്ടര്‍മാരെ ഇത് സ്വാധീനിക്കില്ല. ഇന്നത്തെ ദിവസം തന്നെ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞടുത്തതില്‍ രാഷ്ട്രീയപ്രേരിതമാണ്. കടുത്ത നടപടിയായെ വോട്ടര്‍മാര്‍ വിലയിരുത്തു. സര്‍ക്കാര്‍ നടപടിക്കെതിരെ യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.എം ഹസന്‍
കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും രാഷ്ട്രീയപരമായും നിയമപരമായും നേരിടും. പുറത്തുവന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ സര്‍ക്കാരിനു വേണ്ടിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് എഴുതിയതെന്നും ഹസന്‍ പറഞ്ഞു.
കെ.മുരളീധരന്‍
സോളാര്‍ റിപ്പോര്‍ട്ടില്‍ ഏത് അന്വേഷണവും നടക്കട്ടെ. അന്വേഷണം കൊണ്ട് യു.ഡി.എഫിനെ തകര്‍ക്കാമെന്ന് കരുതണ്ട. എല്ലാകാലവും ഭരണമുണ്ടാകുമെന്ന് എല്‍.ഡി.എഫ് തെറ്റിദ്ധരിക്കരുത്. ഇതുകൊണ്ടൊന്നും തളരുന്ന പാര്‍ട്ടിയല്ല ഇത്.
ആര്യാടന്‍ മുഹമ്മദ്
കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കമ്മിഷന്‍ റിപ്പോര്‍ട്ട് കണ്ടതിനുശേഷം കൂടുതല്‍ പ്രതികരിക്കാം.
അതേസമയം, സോളാര്‍ കേസില്‍ നീതികിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സരിത.എസ്. നായര്‍ പ്രതികരിച്ചു. മാനഭംഗക്കേസില്‍ നടപടി നടപടി സ്വീകരിച്ചതും നന്നായി. താന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് മുമ്പാകെ തെളിഞ്ഞിരിക്കുന്നു. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."