കച്ചേരിമുക്കില്‍ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
കൊടുവള്ളി: കൊടുവള്ളി-നരിക്കുനി റോഡില്‍ കച്ചേരിമുക്ക് അങ്ങാടിക്ക് സമീപം റോഡിലെ വെള്ളക്കെട്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുന്നു. റോഡിന് ഒരു വശത്ത് മണ്ണ് വന്നടിഞ്ഞ് ഇല്ലാതായ ഓവുചാല്‍ തുറക്കാത്തത് മൂലം മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
നിര്‍മാണത്തിലെ അപാകത മൂലം മറുവശത്തെ ഓവുചാലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നില്ല. കൊടുവള്ളി ഭാഗത്തേക്കും തിരിച്ചും കാല്‍നടയായിപ്പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവരെയാണ് വെള്ളക്കെട്ട് കൂടുതല്‍ ബാധിക്കുന്നത്. വെള്ളക്കെട്ട് മൂലം വാഹനങ്ങള്‍ വരുമ്പോള്‍ റോഡിന് വശത്തേക്ക് മാറിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിത്യ സംഭവമാണ്. കാപ്പാട്-തുഷാരഗിരി ദേശീയപാതയുടെ ഭാഗമായ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവുമായി നിരവധി തവണ പി.ഡബ്ല്യൂ.ഡി അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."