ആക്രമണ സ്വഭാവമുള്ള ഡ്രൈവിങ് ഇന്ധന ക്ഷമതയെ ബാധിക്കും
വാഷിങ്ടണ്‍ ഡി.സി: ആക്രോശിച്ചു കൊണ്ടും ആക്രമണ സ്വഭാവമുള്ളതുമായ ഡ്രൈവിങ് വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്നതായി കണ്ടെത്തല്‍.
ഇത് 10 ശതമാനം മുതല്‍ 40 ശതമാനം വരെ വാഹനത്തിന്റെ മൈലേജിനെ ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
പരുക്കന്‍ സ്വഭാവത്തോടെയാണ് ചിലര്‍ കാര്‍ ഓടിക്കുന്നത്. ഇതുമൂലം ആവശ്യത്തിനും അനാവശ്യത്തിനും ഗിയര്‍ ഷിഫ്റ്റിങ്ങും ബ്രേക്കിങ്ങുമെല്ലാം ഉപയോഗിക്കേണ്ടി വരും. എന്നാല്‍ ഇതെല്ലാം വാഹനത്തെ ദോഷകരമായി ബാധിക്കും. ഇത്തരക്കാര്‍ അതിവേഗത്തില്‍ വന്ന് പെട്ടെന്ന് ബ്രേക്കിടുകയും ഉടന്‍ തന്നെ വേഗത്തില്‍ വാഹനം മുന്നോട്ടെടുക്കയും ചെയ്യുന്നു. ഇത് 15 മുതല്‍ 30 ശതമാനം വരെ സ്പീഡിനെ ബാധിക്കുന്നു.
അമേരിക്കയിലെ ഓക്‌റിഡ്ജ് ദേശീയ ലബോറട്ടറിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പലതരം മാനസിക സമ്മര്‍ദത്തോടെയും മറ്റും വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അത് വാഹനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കാത്തവരാണ് കൂടുതല്‍ ഡ്രൈവര്‍മാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."