എം ജി സര്‍വകലാശാല
ബി.പി.എഡ്:
അപേക്ഷ ക്ഷണിച്ചു
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ബി.പി.എഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ഇക്കൊല്ലംമുതല്‍ സര്‍വ്വകലാശാല കേന്ദ്രീകൃത സംവിധാനത്തിലൂടെ നടത്തും. അംഗീകൃത ബിരുദവും ശാരീരിക ക്ഷമതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലശാല വെബ് സൈറ്റില്‍ ലഭിക്കും.
യു.ജി ഏകജാലക പ്രവേശനം
ഏകജാലകം വഴിയുള്ള യു.ജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് 16 മുതല്‍ 18 വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം.
പരീക്ഷാ തിയതി
രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (സി.എസ്.എസ് - റഗുലര്‍ - 2015 അഡ്മിഷന്‍) പരീക്ഷകള്‍ 22 മുതല്‍ നടത്തും. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ പിന്നീട്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
രണ്ടും നാലും സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (പഴയ സ്‌കീം - 2000ന് മുന്‍പുള്ള അഡ്മിഷന്‍ - മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടത്തും.
സ്‌പെഷല്‍ വൈവ
2013ന് മുന്‍പുള്ള അഡ്മിഷന്‍ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് കോമണ്‍ കോഴ്‌സ് 'കംമ്മ്യൂനിക്കേഷന്‍ സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ്' പേപ്പറിന്റെ സ്‌പെഷല്‍ വൈവാ വോസി (അവാസന അവസരം) പരീക്ഷ 23ന് അതിരമ്പുഴ കാംപസിലെ സില്‍വര്‍ ജൂബിലി പരീക്ഷാ ഭവനില്‍ വച്ച് നടത്തും. അപേക്ഷകര്‍ 5000 രൂപ സ്‌പെഷല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 17.
ഇവാല്വേഷന്‍
വൈവാ വോസി
നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്‌പെഷല്‍ (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാല്വേഷനും വൈവാ വോസിയും 18ന് തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജിലും, 19ന് കാലടി ശ്രീ ശങ്കര കോളജിലും വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
മേഴ്‌സി ചാന്‍സ് പരീക്ഷ
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബി.എ എല്‍.എല്‍.ബി - ഓണേഴ്‌സ് (പഴയ സ്‌കീം - 2000 മുതല്‍ 2005 വരെ അഡ്മിഷന്‍) വിദ്യാര്‍ഥികള്‍ക്കായി അവസാന മേഴ്‌സി ചാന്‍സ് പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ സെപ്റ്റംബര്‍ ഒന്നു വരെയും 50 രൂപ പിഴയോടെ രണ്ടു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഒന്‍പതു വരെയും സ്വീകരിക്കും. പരീക്ഷാ തിയതി പിന്നീട്.
പരീക്ഷാ ഫലം
2015 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി (സി.എസ്.എസ് - റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2016 ഫെബ്രുവരി മാസം നടത്തിയ മൂന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (റഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.എസ്.എസ് - റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി, നോണ്‍ സി.എസ്.എസ്. സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."