ട്രാഫിക് പരിഷ്കരണത്തോട് സഹരിക്കാതെ ബസ് ജീവനക്കാര്‍; ദുരന്തമൊഴിഞ്ഞത് തലനാരിഴക്ക്
മുക്കം: മുക്കം ടൗണില്‍ കഴിഞ്ഞ ഒന്നാം തീയതി മുതല്‍ നിലവില്‍ വന്ന ട്രാഫിക് പരിഷ്കരണത്തോട് ബസ് ജീവനക്കാര്‍ സഹകരിക്കാന്‍ തയാറാവാത്തത് അപകടങ്ങള്‍ക്ക് കാരണമാവുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കൂടരഞ്ഞി ഭാഗത്തേക്ക് പോവുന്ന ബസ് സ്റ്റാന്റിന്റെ കവാടത്തില്‍ നിര്‍ത്തി ആളെയിറക്കുകയും ബസിന്റെ മുകളിലുണ്ടായിരുന്ന ലോഡുകള്‍ ചുമട്ടുതൊഴിലാളികള്‍ ആളുകള്‍ക്കിടയിലേക്ക് ഇറക്കിയതും അപകടത്തിന് കാരണമായി.
ബസില്‍ കയറുന്നതിനായി വന്ന സ്ത്രീയുടെ ദേഹത്തേക്കാണ് ചാക്കുകെട്ട് വീണത്. ഇവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രാഫിക് പരിഷ്കരണം തുടങ്ങിയത് മുതല്‍ ഇതിനെ തകര്‍ക്കാനായി ഒരു പറ്റം ജീവനക്കാര്‍ ശ്രമം നടത്തുന്നുണ്ട്.
അപകട സമയത്ത് ഒരു ഹോം ഗാര്‍ഡ് ബസ്റ്റാന്റില്‍ ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ ഇത് കണ്ട ഭാവം നടിച്ചില്ല. ബസ് ജീവനക്കാരുടെ ഇത്തരം നിയമ ലംഘനങ്ങള്‍ പലപ്പോഴായി നടക്കാറുണ്ട്. എന്നാല്‍ പൊലീസും ഹോം ഗാര്‍ഡും ഇവ കണ്ട ഭാവം നടിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."