മുഷ്താഖ് അവാര്‍ഡ് പി.പി അഫ്താബ് ഏറ്റുവാങ്ങി
കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുപ്രഭാതം മലപ്പുറം യൂനിറ്റിലെ ഫോട്ടോഗ്രാഫര്‍ പി.പി അഫ്താബ് ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു.
മാധ്യമ പ്രവര്‍ത്തനത്തില്‍ സാഹിസകത കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനെതിരേ സമൂഹം ജാഗ്രത പാലിക്കണം. വസ്തുതാപരവും സമൂഹത്തിന് ഗുണം ചെയ്യുന്നതുമാവണം ഓരോ വാര്‍ത്തകളുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കായിക റിപ്പോര്‍ട്ടര്‍ക്കുള്ള മുഷ്താഖ് അവാര്‍ഡ് മലയാള മനോരമയിലെ ജയന്‍ മേനോനും മികച്ച ടെലിവിഷന്‍ വാര്‍ത്തയ്ക്കുള്ള പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബിജു പങ്കജ്, കണ്ണന്‍ നായര്‍, ജീവ് ടോം മാത്യു, റിബിന്‍ രാജു എന്നിവരടങ്ങിയ മാതൃഭൂമി ന്യൂസ് സംഘവും ഏറ്റുവാങ്ങി.
മികച്ച പത്ര രൂപകല്‍പ്പനയ്ക്കുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ് തേജസ് ദിനപത്രത്തിലെ ആര്‍ട്ടിസ്റ്റ് അബ്ദുല്‍ ജലീല്‍ വടക്കാത്രയും ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍, പ്രസ്‌ക്ലബ് നിയുക്ത പ്രസിഡന്റ് കെ പ്രേമനാഥ്, കെ.ഡി.എഫ്.എ വൈസ് പ്രസിഡന്റ് സി ഉമ്മര്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.രാജേഷ്, ട്രഷറര്‍ പി.വിപുല്‍നാഥ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."