സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കണം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കു വേണ്ടണ്ടി സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ സോളാര്‍ അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ. അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിനായി 500 ജി.ബി ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോള്‍ അവ നിറഞ്ഞുകഴിഞ്ഞാല്‍ ഇതിലെ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ പകര്‍ത്തി സംരക്ഷിക്കുകയോ ചെയ്യേണ്ടണ്ടതാണെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇക്കാര്യം പരിശോധിക്കാനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അനെര്‍ട്ടിനെ ശരിയായ രീതിയില്‍ നടത്തിയാല്‍ സൗരോര്‍ജത്തിന്റെ നിര്‍മാണത്തിനും വിതരണത്തിനും വേണ്ടണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാനും മുന്നോട്ടുകൊണ്ടണ്ടുപോകാനും കഴിയുമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."