വേങ്ങരയില്‍ മണ്ഡലചരിത്രത്തിലെ ഉയര്‍ന്ന പോളിങ്
മലപ്പുറം: വീറുറ്റ പോരാട്ടത്തിനൊടുവില്‍ വേങ്ങര പെട്ടിയിലാക്കിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്. മണ്ഡലം രൂപീകരിച്ച് ആറുവര്‍ഷം മാത്രം പ്രായമുള്ള വേങ്ങരയിലെ മൂന്നാമത് നിയമസഭ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. 2011ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 144317 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ താഴെ വോട്ടുകളാണ് പോള്‍ ചെയ്തത് (99535). 68.97 ശതമാനമായിരുന്നു പോളിങ്. തുടര്‍ന്ന് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 169616 ആയി. 120033 പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 70.77 ആയി ഉയര്‍ന്നു. ഇതിനു ശേഷം നടന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചെങ്കിലും പോളിങ് ശതമാനം കുറഞ്ഞു. 67.7 ശതമാനം.
ഇത്തവണ മണ്ഡലത്തിലെ 122379 പേര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വേങ്ങരയുടെ വോട്ടിങ് ശതമാനം 71.99 ആയി ഉയര്‍ന്നു.
ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനു ശേഷം ആറുമാസത്തിനകം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം ഉയര്‍ന്നതില്‍ മുഖ്യ എതിരാളികളായ ഇടത്- യു.ഡി.എഫ് മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയിലാണ്. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പരമാവധി 76ശതമാനം പോളിങ് നടന്നപ്പോഴും വേങ്ങര പിറകിലായിരുന്നു.
ഇതു പരിഗണിച്ചാല്‍ സംസ്ഥാനത്തു തന്നെ കൂടുതല്‍ പ്രവാസി മലയാളികളുള്ള മണ്ഡലങ്ങളിലൊന്നായ വേങ്ങരയിലെ ഇത്തവണത്തെ വോട്ടു ശതമാനം മികച്ചതാണ്. വോട്ടര്‍പട്ടികയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പിന്നിലാണെങ്കിലും വോട്ട്് ചെയ്തവരുടെ എണ്ണത്തില്‍ സ്ത്രീകളാണ് ഒന്നാമത്. 1.70,009 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 87,750 പേര്‍ പുരുഷന്മാരാണ്.
82259 സ്ത്രീവോട്ടര്‍മാര്‍ മാത്രമാണുള്ളത്. എന്നാല്‍ വോട്ടര്‍ പട്ടികയിലുള്ള 65863 സ്ത്രീകള്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ എണ്ണത്തില്‍ കൂടുതലുള്ള പുരഷന്മാരില്‍നിന്ന് 56516 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."