HOME
DETAILS

രാഷ്ട്രീയായുധമായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ചാണ്ടി പ്രതിരോധത്തില്‍

  
backup
October 12 2017 | 02:10 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കും വലിയ രാഷ്ട്രീയായുധം. റിപ്പോര്‍ട്ടും അതിന്‍മേലുള്ള അന്വേഷണവും മന്ത്രി തോമസ് ചാണ്ടിക്കെതിരായതടക്കം പലതരം ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാരിനെതിരേ സമരത്തിനു കോപ്പുകൂട്ടുന്ന യു.ഡി.എഫിന്റെ ആക്രമണ ശേഷി കുറയ്ക്കാന്‍ ഉപകരിക്കുമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കുകൂട്ടല്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇത് ചെറിയ തോതിലെങ്കിലും പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും ഭരണപക്ഷത്തിനുണ്ട്.
പതിവായി മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ച തന്നെ വേങ്ങര ഉപതെരഞ്ഞെടുപ്പ് എത്തിയത് ഭരണപക്ഷം ശരിക്കും പ്രയോജനപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 26ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഒട്ടും പുറത്തുവിടാതെ പരമരഹസ്യമായി സൂക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍. വേങ്ങര ഉപതെരഞ്ഞടുപ്പായിട്ടും റിപ്പോര്‍ട്ട് എടുത്തു പ്രയോഗിക്കാന്‍ മടിക്കുന്നത് അതില്‍ ഉമ്മന്‍ ചാണ്ടിക്കോ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കുന്നവര്‍ക്കോ എതിരായി കാര്യമായ പരാമര്‍ശങ്ങളില്ലാത്തതുകൊണ്ടാണെന്ന അഭ്യൂഹം പോലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, റിപ്പോര്‍ട്ടിന്‍മേല്‍ നടപടി കൂടി തീരുമാനിച്ച ശേഷം വിശദാംശങ്ങള്‍ പുറത്തുവിടാനുള്ള നീക്കത്തിലായിരുന്നു സര്‍ക്കാര്‍. റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത് ഈ മാസം നാലിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്. തൊട്ടടുത്ത മന്ത്രിസഭായോഗത്തിനു മുമ്പു തന്നെ നിയമോപദേശം നല്‍കണമെന്ന് അഡ്വക്കറ്റ് ജനറലിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനമെടുത്ത് വേങ്ങര വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മുഖ്യമന്ത്രി അതു പ്രഖ്യാപിക്കുകയും ചെയ്തു.
കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് പ്രതിപക്ഷ രാഷ്ട്രീയത്തിലെ അതികായനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദുമടക്കം കോണ്‍ഗ്രസ് നേതൃത്വത്തിലെ പല പ്രമുഖരും ബലാത്സംഗമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നേരിടാന്‍ പോകുന്നത്. വാര്‍ത്ത പുറത്തുവന്നതിനു ശേഷം കേസിലെ പ്രതി സരിത എസ്. നായര്‍ ആരോപണം ശരിവച്ചുകൊണ്ട് രംഗത്തുവന്നത് മുന്നണിക്ക് കൂടുതല്‍ ആഘാതമായിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതിനെല്ലാം മറുപടി പറയേണ്ട അവസ്ഥയിലാണ് യു.ഡി.എഫ് നേതാക്കള്‍. ഈ സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അടക്കമുള്ള ആവശ്യങ്ങളുമായി യു.ഡി.എഫ് നടത്താന്‍ പോകുന്ന സമരങ്ങളുടെ തീവ്രത കുറയ്ക്കുമെന്ന ആശ്വാസത്തിലാണ് ഭരണപക്ഷം.
പഴയ ഗ്രൂപ്പ് പോരുകള്‍ മാറ്റിവച്ച് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനകത്തും ഇതിന്റെ അലയൊലികള്‍ ഉണ്ടാവാനിടയുണ്ട്. അന്വേഷണം നേരിടാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കളിലധികവും എ ഗ്രൂപ്പുകാരാണ്. കെ.പി.സി.സി പ്രസിഡന്റ് പദവി എ ഗ്രൂപ്പിനു നല്‍കാന്‍ ധാരണയിലെത്തിയ സാഹചര്യത്തിലാണ് അന്വേഷണം വരുന്നത്. ധാരണയ്‌ക്കെതിരേ ഐ ഗ്രൂപ്പില്‍നിന്ന് ചിലരുടെയെങ്കിലും ശബ്ദം അടുത്ത ദിവസങ്ങളില്‍ ഉയരുമെന്നാണ് സൂചന. ഇത് പാര്‍ട്ടിയിലെ സമവായ നീക്കങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago