ഉത്തരാഖണ്ഡിലും ഇന്ധനവില കുറച്ചു
ഡെറാഡൂണ്‍: മഹാരാഷ്ട്ര, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഉത്തരാഖണ്ഡ് സര്‍ക്കാരും പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഇന്നലെ സംസ്ഥാന ധനകാര്യമന്ത്രി പ്രകാശ് പാന്ത് ആണ് ഇന്ധനത്തിന് വാറ്റും സെസ്സും കുറച്ചതായി പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും രണ്ട് ശതമാനം വീതമാണ് നികുതി കുറച്ചത്.
ഗുജറാത്തില്‍ നാല് ശതമാനമാണ് നികുതി കുറച്ചത്. മഹാരാഷ്ട്രയിലാകട്ടെ പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയുമാണ് വിലകുറച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ വാറ്റില്‍ ഒരു ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
എല്ലാ സംസ്ഥാനങ്ങളും ഇന്ധനത്തിനുമേല്‍ സംസ്ഥാനം ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അധിക നികുതി ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."