ഗോധ്ര ട്രെയിന്‍ ആക്രമണം ഭീകരപ്രവര്‍ത്തനമായിരുന്നില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസ് സംസ്ഥാനത്തിനെതിരായ ഭീകരാക്രമണമോ, യുദ്ധമോ ആയി പരിഗണിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. കേസില്‍ 11 പ്രതികള്‍ക്കെതിരായ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതുമായി ബന്ധപ്പെട്ട വിധിന്യായത്തിലാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
തീപിടിച്ച കോച്ചില്‍ നിന്ന് 100 പേര്‍ രക്ഷപ്പെട്ടിരുന്നു. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരായി വധശിക്ഷ വിധിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭീകരതയോ അല്ലെങ്കില്‍ യുദ്ധമോ അല്ലാത്ത കേസുകളില്‍ വധശിക്ഷ ഒഴിവാക്കണമെന്ന നിയമകമ്മിഷന്‍ ശുപാര്‍ശയെ പിന്തുണച്ചാണ് ജഡ്ജിമാരായ ആനന്ദ് എസ്.ദേവും ജി.ആര്‍.ഉദ്വനിയും പ്രതികള്‍ക്കുള്ള ശിക്ഷ ജീവപര്യന്തമാക്കി കുറച്ചതെന്ന് ഇന്നലെ പുറത്തുവിട്ട വിധിന്യായത്തില്‍ പറയുന്നു. ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഗൂഢാലോചനമാത്രമേ കണ്ടെത്താനായിട്ടുള്ളൂ. പ്രശ്‌നം കൈകാര്യം ചെയ്തതിലും നിയമപരിപാലനത്തിലും സര്‍ക്കാരിന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ റെയില്‍വേക്ക് ഉത്തരവാദിത്തമുണ്ട്. ട്രെയിനില്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയാറാകേണ്ടിയിരുന്നുവെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."