മുസ്‌ലിം ഗായകനെ അടിച്ചുകൊന്നു: രാജസ്ഥാന്‍ ഗ്രാമത്തില്‍ നിന്ന് കൂട്ടപ്പലായനം
ജെയ്പൂര്‍: പാട്ടിന്റെ താളം പിഴച്ചുവെന്നാരോപിച്ച് മുസ്‌ലിം നാടോടി ഗായകനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലെ ദെന്താള്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഇതേതുടര്‍ന്ന് ആക്രമണമുണ്ടായേക്കുമെന്ന് ഭയന്ന് മുസ്‌ലിംകള്‍ ഗ്രാമംവിട്ട് രക്ഷാമാര്‍ഗം തേടി പലയിടങ്ങളിലേക്ക് പോകുകയാണ്.
കഴിഞ്ഞമാസം 27നാണ് നാടോടി ഗായകനായ അമാദ് ഖാനെ രജപുത്രര്‍ അടിച്ചുകൊന്നത്. നവരാത്രിയോടനുബന്ധിച്ച് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടക്കുന്ന ഗാനവിരുന്നുകളില്‍ അമാദ് ഖാന്‍ പാടാറുണ്ടായിരുന്നു. ഇത്തവണ പ്രത്യേക ഗാനമാലപിക്കാന്‍ രജ്പുത് വിഭാഗത്തിലെ ആത്മീയ നേതാവ് രമേശ് സുത്താര്‍ ആവശ്യപ്പെട്ടു. തന്റെ ശരീരത്തിലേക്ക് ദേവിയെ ആവാഹിക്കുന്നതിന് ഉപകരിക്കുന്ന പാട്ടുപാടണമെന്നും അങ്ങിനെയുണ്ടായാല്‍ ഗ്രാമത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും രമേശ് പറഞ്ഞു. പാട്ട് പാടിയിട്ടും തനിക്ക് 'ദേവിയുടെ അനുഗ്രഹം' ഉണ്ടായില്ലെന്നും ഇതിനു കാരണം അമാദിന്റെ പാട്ടിന്റെ താളം മോശമായതിനാലാണെന്നും ആരോപിച്ചാണ് അമാദിനെ മര്‍ദിച്ചത്. തുടര്‍ന്ന് വിട്ടയച്ച ഇയാളെ അന്നു രാത്രി തന്നെ ഒരു സംഘം രജ്പുത് വിഭാഗക്കാര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവം പുറത്തു പറയരുതെന്ന ഭീഷണിയുള്ളതുകൊണ്ട് ബന്ധുക്കളും ഇക്കാര്യം പുറത്തുപറയാന്‍ തയാറായില്ല. പിന്നീട് പുറംഗ്രാമത്തിലുള്ള ബന്ധുക്കള്‍ എത്തി പൊലിസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഇതിനെതിരേ തിരിച്ചടിയുണ്ടായേക്കുമെന്ന് ഭയന്നാണ് മുസ്‌ലിംകള്‍ കൂട്ടപ്പലായനം തുടങ്ങിയത്.
പൊലിസിനു പരാതി നല്‍കിയതിനു പിന്നാലെ രജ്പുത് വിഭാഗക്കാര്‍ എത്തി മുസ്‌ലിംകളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമാദ് ഖാന്റെ സഹോദരന്‍ സൂജ് ഖാന്‍ പറഞ്ഞു. 200ലധികം പേര്‍ ഗ്രാമം വിട്ടിട്ടുണ്ട്. അതേസമയം, പ്രദേശത്തെ സര്‍പാഞ്ച് ആരോപണങ്ങള്‍ നിഷേധിച്ചു.
ഹൃദയാഘാതം മൂലമാണ് അമാദിന്റെ മരണമെന്നും മര്‍ദനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമം വിട്ട എല്ലാവരേയും തിരികെ കൊണ്ടുവരുമെന്ന് ജെയ്‌സാല്‍മീര്‍ ജില്ലാ പൊലിസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. രമേശ് സുത്തറിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിലുള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."