HOME
DETAILS

ഓര്‍മ: ജയ പരാജയങ്ങളെ നിര്‍ണയിക്കുന്നു

  
backup
October 12 2017 | 02:10 AM

46132165213-2

എന്താണ് ഓര്‍മ

പഠിച്ചതും കണ്ടണ്ടതും കേട്ടതുമായ കാര്യങ്ങളാണ് പരീക്ഷയ്ക്ക് പുനരാവിഷ്‌കരിക്കുന്നത്. മറക്കാനാകാത്തതെന്താണോ അതാണ് ഓര്‍മ. പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ തിരിച്ചറിയുന്ന കാര്യങ്ങള്‍ നാഡീവ്യവസ്ഥയുടെ ഭാഗമായ തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. ആവശ്യമായ സാഹചര്യത്തില്‍ വര്‍ത്തമാനകാലത്ത് മനസിലേക്ക് വീണ്ടണ്ടും കൊണ്ടണ്ടു വരുന്നതാണ് ഓര്‍മ.

എന്താണ് മറവി

ഓര്‍മയും മറവിയും ഒരേ നാണയത്തിന്റെ രണ്ടണ്ടുവശങ്ങളാണ്. ഓര്‍മകളേക്കാള്‍ കൂടുതല്‍ നാം ഓര്‍ക്കാറുള്ളത് മറവികളെക്കുറിച്ചാണ്. കണ്ടണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള കഴിവില്ലായ്മയാണ് മറവി. മറന്നു എന്ന് കരുതുന്ന വിവരം തലച്ചോറിന്റെ മെമ്മറി സ്റ്റോറേജില്‍ എവിടെയോ ഉണ്ടണ്ട്. അത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നുമാത്രം. തലച്ചോറിന്റെ വളര്‍ച്ച, വികാസം, ബുദ്ധിശക്തി, വൈകാരിക ബുദ്ധി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, പാഠ്യവസ്തുക്കളുടെ ഉപയോഗം, ശാരീരികാരോഗ്യം, മാനസികാരോഗ്യം, പഠന രീതികള്‍, പഠനശീലങ്ങള്‍, അധ്യാപനത്തിന്റെ ഗുണനിലവാരം, പഠനശേഷി തുടങ്ങിയ ധാരാളം കാര്യങ്ങള്‍ കുട്ടികളുടെ ഓര്‍മയും മറവിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.യഥാര്‍ഥത്തില്‍ നമുക്ക് ഓര്‍ക്കാന്‍ കഴിയുന്നത് മറക്കാനാവുന്നത് കൊണ്ടണ്ടുകൂടിയാണ്.

ഓര്‍മശക്തിയുള്ളവരോ ബുദ്ധിമാന്‍മാര്‍?

ഒരു പ്രതികരണവും മറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശരിയായവ ഓര്‍മയില്‍ നിലനിര്‍ത്താനും പുനസ്മരിക്കാനും കഴിയുകയില്ല. ആവശ്യമായത് മാത്രം സ്മരണയില്‍ നിലനിര്‍ത്തി ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നവനാണ് നല്ല പഠിതാവ്. നല്ല ഓര്‍മശക്തിയുള്ളവര്‍ ബുദ്ധിമാന്‍മാരും അല്ലാത്തവര്‍ ബുദ്ധികുറഞ്ഞവരുമാണെന്ന ചിന്ത അടിസ്ഥാനരഹിതമാണ്.

കൂടുതല്‍ ഓര്‍മശക്തിക്ക്

കുട്ടികള്‍ക്ക് മാനസികമായ ധാരാളം കഴിവുകളുണ്ടണ്ട്. അവ കുറച്ചൊക്കെ പാരമ്പര്യവുമാണ്. അല്ലാത്തവ സ്വയം ആര്‍ജിക്കേണ്ടണ്ടതോ വളര്‍ത്തിയെടുക്കേണ്ടണ്ടവയും. ഏതുകാര്യം പഠിക്കുമ്പോഴും പൂര്‍ണമായും ഏകാഗ്രതയോടെയും താല്‍പര്യത്തോടെയും പഠിക്കുക. ആകാംക്ഷയും പിരിമുറുക്കവും ഉള്ളപ്പോള്‍ ഓര്‍മശക്തി പ്രയോഗിക്കാനും കാര്യങ്ങള്‍ വ്യക്തമായി ഓര്‍മിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. സ്വച്ഛന്ദമായ ഒരു മാനസികാവസ്ഥയിലാണ് ഓര്‍മശക്തി കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുക. പക,വിദ്വേഷം, ശണ്ഠകള്‍ എന്നിവ മനസിന് പിരിമുറുക്കവും പ്രയാസവുമുണ്ടണ്ടാക്കും. അവ ഒഴിവാക്കുക. ദേഷ്യം, അഹങ്കാരം, സങ്കടം, വൈരാഗ്യം തുടങ്ങിയ തീഷ്ണവിചാരങ്ങളോടെ പഠിക്കാനിരുന്നാല്‍ പഠിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസില്‍ രേഖപ്പെടുത്താന്‍ പ്രയാസമാണ്.
ശ്രദ്ധ കേന്ദ്രീകരിക്കല്‍

ദീര്‍ഘകാലം നിലനില്‍ക്കുന്ന ഓര്‍മശക്തി ഫലവത്തായ പഠനത്തിന്റെ ലക്ഷണമാണ്. വളരെ പ്രയാസമുള്ള ഭാഗങ്ങള്‍ പഠിക്കുന്നതിന്റെ മുന്‍പായി അല്‍പനേരം വിശ്രമിക്കണം. ഒറ്റയടിക്ക് പഠിച്ച് മനസിലാക്കാന്‍ സാധിക്കാത്ത പാഠഭാഗങ്ങള്‍ പലതായി വിഭജിച്ച് ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കണം.'പഠിക്കുന്നതൊന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല' എന്ന നെഗറ്റീവ് ചിന്ത ആദ്യമെ മനസില്‍ നിന്ന് ഒഴിവാക്കണം. ഇതിന് പകരം'ഞാന്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എനിക്ക് സാധിക്കും' എന്ന ക്രിയാത്മക ചിന്ത പലയാവര്‍ത്തി പറഞ്ഞുറപ്പിക്കണം. പാഠഭാഗങ്ങള്‍ പഠിച്ചശേഷം പുസ്തകം അടച്ചുവച്ച് എത്രമാത്രം ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടണ്ട് എന്ന് പരിശോധിക്കണം. വായിക്കുന്നതോടൊപ്പം വായിച്ചതിനെക്കുറിച്ച് സ്വയം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഓര്‍മ മെച്ചപ്പെടുത്തുകയും ചെയ്യും.
വസ്തുതകളുമായി ബന്ധപ്പെടുത്തി പഠിക്കല്‍, ആവര്‍ത്തിച്ച് പഠിക്കല്‍, സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഓര്‍ത്തുവയ്ക്കല്‍, ചിത്രങ്ങളായി ഓര്‍ത്തുവയ്ക്കല്‍, പരിസരങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കല്‍ ഇവയെല്ലാം ഓര്‍മ എളുപ്പമാക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago