ന്യൂസിലന്‍ഡ് സംഘം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്ദര്‍ശിച്ചു
തിരുവനന്തപുരം: ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനൊരുങ്ങുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. സ്റ്റേഡിയത്തിലെ സുരക്ഷ, ഗ്രൗണ്ട്, ടീം അംഗങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടലിലെ സൗകര്യങ്ങള്‍ എന്നിവ പ്രതിനിധികള്‍ പരിശോധിച്ചു. അടുത്ത മാസം ഏഴിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 മത്സരം അരങ്ങേറുന്നത്. ടീം മാനേജര്‍ മിഷീല്‍ സാന്ഡല്, സുരക്ഷാ തലവന്‍ ഇയാന്‍ സ്നേര്‍ എന്നിവരാണ് സന്ദര്‍ശനത്തിനായി എത്തിയത്. മത്സരത്തിന് വേണ്ടി നടത്തിയ ഒരുക്കങ്ങളിലും സ്റ്റേഡിയത്തിലും സംഘം തൃപ്തി പ്രകടിപ്പിച്ചു.
രാവിലെ മുംബൈയില്‍ നിന്നെത്തിയ സംഘം 10 മണിയോടെയാണ് ടി20 നടക്കുന്ന സ്പോര്‍ട്സ് ഹബ്ബിലെത്തിയത്. ബി.സി.സി.ഐ ഓപറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അമിത്, കെ.സി.എ സെക്യൂരിറ്റി കമ്മിറ്റി ചെയര്മാന് കാര്‍ത്തിക് വര്‍മ്മ, കണ്‍വീനര്‍ ജോണ്സണ്, സ്റ്റേഡിയം കമ്മിറ്റി കണ്‍വീനര്‍ ജയന്, കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റീസ് ഇന്‍ ചാര്‍ജ് മുത്തണ്ണ, കെ.സി.എ ജനറല്‍ മാനേജര്‍ രഞ്ജി തോമസ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."