ഖത്തറികള്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ ഇന്റര്‍നെറ്റിന് മുമ്പില്‍
ദോഹ: ഖത്തരികള്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്നതായി സര്‍വേ. അതേസമയം മിഡില്‍ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലുള്ളവര്‍ ആഴ്ചയില്‍ 27 മണിക്കൂറാണ് ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്നതെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഖത്തറിന്റെ സര്‍വേയില്‍ വ്യക്തമാക്കുന്നു.
സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ലബനാന്, ജോര്‍ദാന്‍, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനോടുള്ള മനോഭാവം തുടങ്ങിയവ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് സര്‍വേയുടെ ഭാഗമായി അന്വേഷിച്ചത്. ഓരോ രാജ്യത്തുനിന്നും ആയിരം പേര് വീതം ആകെ 7196 പേര് സര്‍വേയില്‍ പങ്കെടുത്തു. മിക്കരാജ്യങ്ങളിലും നേരിട്ടായിരുന്നു വിവരാന്വേഷണം നടത്തിയത്.
ഖത്തറില്‍ ഫോണ്‍ മുഖേനയായിരുന്നു.
മേഖലയിലെ ഓരോ രാജ്യത്തും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതായി സര്‍വേ സൂചിപ്പിക്കുന്നു. ഈ രാജ്യങ്ങളിലെ പൗരന്മാര്, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരുമായി വിവരാന്വേഷണം നടത്തി. സാമൂഹിക മാധ്യമങ്ങളിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഖത്തരികളാണ് മുന്നിലെന്നും അത്തരം പ്ലാറ്റ്ഫോമുകളില്‍ ഖത്തരികളുടെ വലിയ പങ്കാളിത്തമുണ്ടെന്നും സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.
2015നുശേഷം സ്നാപ്ചാറ്റിന്റെ ജനപ്രിയതയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. സ്നാപ്ചാറ്റ് ഉപയോഗിക്കുന്നവരിലും മുന്നില്‍ ഖത്തരികളാണ്. ഖത്തറിലെ 60ശതമാനത്തിലധികം പേരും സാമൂഹിക മാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ്. വാര്‍ത്താ ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നില്‍ രണ്ടു ഖത്തരികള്‍ സ്മാര്‍ട്ട്ഫോണുകളെയാണ് വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത്. ടുണീഷ്യ ഒഴിച്ച് മറ്റു അഞ്ചു രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഖത്തര്‍ പിന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."