ട്രംപ് യുദ്ധത്തിന് തിരി കൊളുത്തുന്നുവെന്ന് ഉത്തരകൊറിയ
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രംപ് യുദ്ധത്തിന് തിരി കൊളുത്തുകയാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി രിയോങ് ഹോ. ഇതിന് തീമഴ പെയ്യിച്ച് തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
സമാധാനപരവും സുരക്ഷിതവുമായ രീതിയിലുള്ള ആണവ പരീക്ഷണങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് റഷ്യയുടെ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അത് ചര്‍ച്ചയാക്കേണ്ട കാര്യമില്ല. ഐക്യരാഷ്ട്ര സഭയില്‍ ട്രംപ് നടത്തിയ ഭ്രാന്തമായ പരാമര്‍ശങ്ങളും പ്രഖ്യാപനങ്ങളും യുദ്ധത്തിന്റെ സൂചന നല്‍കുന്നതാണ്- രിയോങ് ഹോ പറഞ്ഞു. തങ്ങള്‍ അവസാന ഒരുക്കത്തിലാണ്. ഇനി വാക്കുകളല്ല പ്രവര്‍ത്തിയായിരിക്കുമെന്നും അദ്ദേഹം താക്കീത് നല്കി.
യു.എസിനെ പോലെ ശക്തിയായി മാറാന്‍ ഉത്തരകൊറിയക്ക് ഇനി അധികകാലം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപിനെ പിശാചെന്ന് വിളിച്ച് രിയോങ് ഹോ വിവാദം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."