സോളാര്‍ കേസ്: നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്, വി.ഡി സതീശന് എന്നിവരെയാണ് വിളിപ്പിച്ചത്. നാളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കും. ഇന്ന് ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ ഇന്ന് തന്നെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.
സോളാര്‍ വിഷയത്തിന് പുറമെ സംഘടനാ വിഷയങ്ങളും ചര്‍ച്ചയാവും.
അതേസമയം, സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക്കിനോട് രാഹുല്‍ഗാന്ധി പ്രാഥമിക റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."