മമ്പുറം സയ്യിദ് അലവി തങ്ങള്‍ ; മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക
ജിദ്ദ : മമ്പുറം സയ്യിദ് അലവി തങ്ങളുടെ ജീവിത രേഖ വരച്ചു കാണിച്ച് ജിദ്ദ ഇസ്ലാമിക് സെന്ററില്‍ അനുസ്മരണ സെമിനാര്‍. അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്താനും അടിച്ചമര്‍ത്തപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനും മതത്തിന്റെയും സമുദായത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക നിലനിര്‍ത്താനും കേരളീയ മുസ്ലിം സമൂഹത്തിന് കൃത്യമായ ദിശാബോധം നല്കിയ മഹാനായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ എന്ന് മമ്പുറം തങ്ങള്‍ അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. മതത്തെയും സമുദായത്തെയും രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്ന ഈ കലുഷിത കാലത്ത് തങ്ങള്‍ തന്റെ ആത്മീയ വിശുദ്ധിയിലൂടെ ജീവിച്ചു കാണിച്ചു തന്ന ജീവിത സന്ദേശം പ്രസക്തമാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജിദ്ദാ കമ്മിറ്റിക്ക് കീഴില്‍ നടന്ന സംഗമം സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഹുദവി കുറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ കരീം ഫൈസി, അബൂബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി , അബ്ബാസ് ഹുദവി, അബ്ദുല്‍ ജബ്ബാര്‍ സാഹിബ്, അബ്ദുല്ല സാഹിബ്, നജ്മുദ്ദീന് ഹുദവി സംബന്ധിച്ചു. എം എ കോയ സ്വാഗതവും അന്‍വര്‍ ഹുദവി നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."