HOME
DETAILS
MAL
ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍
backup
October 12 2017 | 07:10 AM
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ ആരോപണത്തോട് പ്രതികരിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തന്റെ അറിവില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തില്‍ ഒത്തുതീര്പ്പുണ്ടായിട്ടില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെ.ടി.പി വധക്കേസിലെ ഗൂഡാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂര്‍ണമായില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന് കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്ന് വി.ടി ബല്‍റാം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."