അഴിമതി വിവാദം: ജെയ് ഷാക്ക് ആര്‍.എസ്.എസിന്റെ ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജെയ്ഷ്‌ക്കെതിരായ അഴിമതി വിവാദം കൊഴുക്കുന്നതിനിടെ നയം വ്യക്തമാക്കി ആര്‍.എസ്.എസ് രംഗത്ത്. ജെയ് ഷാക്കെതിരെ തെളിവുണ്ടോ എന്ന് ആര്‍.എസ്.എസ് വെല്ലു വിളിച്ചു. അഴിമതി നടന്നെന്ന് ആരോപിക്കുന്നവര്‍ അന്വേഷണത്തിന് ആവശ്യപ്പെടും മുമ്പ് തെളിവു കൊണ്ടുവരട്ടേയെന്നും പാര്‍ട്ട് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താദ്രേയ ഹോസബിള്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും അഴിമതി ആരോപണമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും അന്വേഷിക്കേണ്ടതുണ്ട്. എന്നാല്‍ അതിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടായിരിക്കണം. ദത്തത്രേയ പറഞ്ഞു.
ജെയ് ഷായുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായ വാര്‍ത്ത 'ദ് വയര്‍' എന്ന വാര്‍ത്താ വെബ്‌സൈറ്റാണ്
പുറത്തുവിട്ടത്. കമ്പനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍.ഒ.സി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാര്‍ത്തയ്ക്ക് അടിസ്ഥാനം. രേഖകളനുസരിച്ച്, കാര്‍ഷികോല്‍പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ല്‍ 6,230 രൂപയുടെയും 2014ല്‍ 1,724 രൂപയുടെയും നഷ്ടമുണ്ടായി. 2015ല്‍ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015-16ല്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയര്‍ന്നു. എന്നാല്‍, കഴിഞ്ഞ ഒക്‌ടോബറില്‍ മുന്‍ വര്‍ഷങ്ങളുടെ നഷ്ടം കണക്കിലെടുത്തു കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
വാര്‍ത്ത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ പ്രതികരണമാണുണ്ടാക്കിയത്. അമിത് ഷാക്കും പാര്‍ട്ടിക്കുമെതിരെ നിരവധി പേര്‍ രംഗത്തു വന്നു. അഴിമതിയുടെ കാവല്‍ക്കാരനാണോ പങ്കാളിയാണോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷാ യുടെ മകനാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."