സോളാര്‍ കേസ്: യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മറയാക്കിയുള്ള സര്‍ക്കാരിന്റെ നടപടികളെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സോളാര്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന് വ്യാഖ്യാനിച്ച് ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
32 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ കരുതരുത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം പത്തു കോടി രൂപ വാഗ്ദാനം ചെയ്തിരു്‌നുവെന്ന് സരിത നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേകുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
സോളാര്‍ കമ്മിഷന്‍ പരിധികള്‍ മറികടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കമ്മിഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സി.പി.എം പാരമ്പര്യമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."