HOME
DETAILS
MAL
ശബരിമല സ്ത്രീപ്രവേശനം: സുപ്രിം കോടതി വിധി നാളെ
backup
October 12 2017 | 13:10 PM
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവശനത്തെ സംബന്ധിച്ചുള്ള കേസില്‍ സുപ്രിം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് കോടതി നാളെ തീരുമാനിക്കും.
ശബരിമലയില്‍ ആചാരങ്ങളുടെ പേരില്‍ സ്ത്രീവിവേചനം അനുവദിക്കാനാവില്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നത് മറ്റു മതങ്ങളെയും ബാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അത് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാണെന്നുമായിരുന്നു തുടക്കം മുതലെ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."