സഊദിയില്‍ വേതന സുരക്ഷാ പദ്ധതി: പന്ത്രണ്ടാം ഘട്ടം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
റിയാദ്: സഊദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കരാര്‍പ്രകാരമുള്ള വേതനം ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരും. 40 മുതല്‍ 59 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് 12ാം ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് തൊഴില്‍ സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ 14,288 സ്ഥാപനങ്ങളിലായി ഏകദേശം 6,87,607 തൊഴിലാളികളാണ് 'വേതന സുരക്ഷ പദ്ധതി' പുതിയ ഘട്ടത്തില്‍ ഉള്‍പ്പെടുക. മന്ത്രാലയം ഇതിലിനു പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ സാമൂഹ്യ വികസനമന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്ത് ശമ്പളം നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. നിശ്ചിതസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 3000 റിയാല്‍ വരെ പിഴയീടാക്കും. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലായി രണ്ടുമാസം പിന്നിടുന്നതോടെ മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിക്കണം. എതിര്‍ നിലപാടുകള്‍ കണ്ടാല്‍ മന്ത്രാലയ സേവനങ്ങള്‍ കമ്പനികള്‍ക്ക് ഭാഗികമായി തടയപ്പെടും. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാതിരുന്നാല്‍ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തലാക്കും. തൊഴില്‍ കാര്‍ഡ് കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ സമ്മതം കൂടാതെ തന്നെ മറ്റ് സ്ഥാപനത്തിലേക്ക് മാറാം.
സഊദി വിഷന്‍ 2030ന്റെ ഭാഗമായുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെ ഭാഗമായാണ് രാജ്യത്ത് വേതന സുരക്ഷാ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുകയാണ് ഇതിലൂടെ തൊഴില്‍ സാമൂഹിക മന്ത്രാലയം ലക്ഷ്യമിടുന്നത്. പതിനാറു ഘട്ടങ്ങളാണ് വേതന സുരക്ഷക്ക് നിശ്ചയിച്ചിരിക്കുന്നത്. 11 മുതല്‍ 14 വരെയുള്ള തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തില്‍ ഉണ്ടാവുക. അടുത്ത വര്‍ഷം നവംബറിലാണ് അവസാനഘട്ടം നിലവില്‍ വരിക. 11ല്‍ കുറവ് ജീവനക്കാരുടെ വേതന സുരക്ഷാ പദ്ധതി പിന്നീട് മന്ത്രാലയം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."