HOME
DETAILS
MAL
ഓവുചാല്‍ നിര്‍മാണ വസ്തുക്കള്‍ റോഡില്‍; അപകടം പതിവാകുന്നു
backup
August 12 2016 | 23:08 PM
താമരശ്ശേരി:ഓവുചാല്‍ നിര്‍മാണത്തിനായുള്ള മെറ്റലും, മണലും,മറ്റും ചുങ്കത്ത് ദേശീയപാതയില്‍ ചിതറിക്കിടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. രാത്രിയില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇതു കാരണം അപകടത്തില്‍പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി കോരങ്ങാട് സ്വദേശിയായ ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിലേക്ക് തെറിച്ച് വീണ് സാരമായ പരുക്കേറ്റു.
സമാനമായ രീതിയില്നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ഉണ്ടണ്ടായിട്ടുള്ളത്. ചുങ്കം പെട്രോള്‍ പമ്പിനു മുന്‍വശത്താണ് യാതൊരു അപകട സൂചനാ മുന്നറിയിപ്പുമില്ലാതെ റോഡില്‍ അലക്ഷ്യമായി നിര്‍മാണത്തിനുള്ള വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടണ്ടായിട്ടില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."