ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് പതിവുകള്‍ തെറ്റിച്ച്
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ജനുവരിയില്‍ ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെയും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമെങ്കിലും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് പതിവുകള്‍ തെറ്റിച്ചെന്ന് ആരോപണം. സാധാരണഗതിയില്‍ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കാന്‍ മൂന്നുനാലു മാസം വരെ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ രീതി. എന്നാല്‍, ഹിമാചല്‍ പ്രദേശിനൊപ്പം കാലാവധി അവസാനിക്കുന്ന ഗുജറാത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്ന കമ്മിഷന്റെ നടപടി സംശയത്തിനിടയാക്കിയിട്ടുണ്ട്. തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ഇന്നലെ മുതല്‍ തന്നെ ഹിമാചലില്‍ പെരുമാറ്റച്ചട്ട ലംഘനവും നിലവില്‍വന്നു. ഇതോടെ സംസ്ഥാനത്ത് ഇനി കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ല. എന്നാല്‍ ഗുജറാത്തില്‍ പെരുമാറ്റചട്ടം നിലവില്‍ വരാത്തതിനാല്‍ സംസ്ഥാനത്ത് പ്രഖ്യാപനങ്ങള്‍ നടത്താനുള്ള അവസരവും കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൈവന്നു.
തിങ്കളാഴ്ച ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കാനിരിക്കുകയാണ്. പെരുമാറ്റച്ചട്ടത്തിന്റെ പ്രശ്‌നമില്ലാത്തതിനാല്‍ തന്റെ സന്ദര്‍ശനവേളയില്‍ മോദിക്ക് സംസ്ഥാനത്തിന് അനുകൂലമായി പദ്ധതികളും പാക്കേജുകളും പ്രഖ്യാപിക്കാനും കഴിയും. ഈ കാരണം കൊണ്ടായിരിക്കാം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് നീട്ടിവച്ചതെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ പറഞ്ഞതായി ദി വെയര്‍ റിപ്പോര്‍ട്ട്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."