സഊദിയില്‍ ആണവ റിയാക്ടര്‍ അടുത്ത വര്‍ഷം അവസാനത്തോടെ കരാര്‍ നല്‍കും
റിയാദ്: ഊര്‍ജ്ജാവശ്യത്തിനുള്ള ആണവ റിയാക്ടര്‍ നിര്‍മാണത്തിനുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനത്തോടെയെന്നു സഊദി ആണവോര്‍ജ്ജ വിഭാഗം വ്യക്തമാക്കി. രണ്ടു ആണവ റിയാക്ടറിനുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനത്തോടെ ഒപ്പു വെക്കുമെന്ന് കിംഗ് അബ്ദുല്ല ആണവ, പുനരുപയോഗ സിറ്റിയിലെ ആണവോര്‍ജ്ജ മേഖല വിഭാഗം സി.ഇ.ഒ മാഹിര്‍ അല്‍ അദ് വാന്‍ പറഞ്ഞു. 2032 ഓടെ 17.6 ഗിഗാ വാട്ട് ന്യൂക്ലിയര്‍ വൈദ്യുതിയാണ് സഊദി ലക്ഷ്യമിടുന്നത്.
2500 മെഗാവാട്ട് ശേഷി മുതല്‍ 3000 മെഗാവാട്ട് ശേഷി വരെ ഉത്പാദന ശേഷിയുള്ള രണ്ടു ആണവ റിയാക്ടറുകളാണ് സഊദിയില്‍ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഇത് നിര്‍മ്മിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. രാജ്യത്ത് 60,000 ടണ്‍ യുറേനിയം ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മൊത്തം യുറേനിയം ശേഖരത്തിന്റെ ആറു ശതമാനം വരുമിത്. ആണവ റിയാക്റ്റര്‍ നിര്‍മ്മാണത്തിനും മേല്‍നോട്ടത്തിനും നേതൃത്വം നല്‍കാനായി 40 സ്വദേശി എന്‍ജിനീയര്‍മാരെ ദക്ഷിണ കൊറിയയിലേക്ക് പരിശീലനത്തിന് അയച്ചിട്ടുമുണ്ട്.
ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന വെദ്യുതി സഊദിയുടെയും എതോപ്യയിലെയും പവര്‍ ഗ്രിഡുകളെ ബന്ധിപ്പിക്കുകയാണ് ചെയ്യുകയെന്നു സഊദി ഊര്‍ജ്ജ വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സഊദി പവര്‍ ഗ്രിഡുകളെ ഈജിപ്ത്, തുര്‍ക്കി പവര്‍ ഗ്രിഡുമായി വിജയകരമായി ബന്ധിപ്പിച്ചിട്ടുണ്ട്. സഊദി ഈജിപ്ത് പവര്‍ ഗ്രിഡുകളെ പരസ്പരം ബന്ധിപ്പിച്ചതിലൂടെ 2020 ഓടെ 3500 മെഗാവാട് വൈദ്യുതി ലാഭിക്കാന്‍ കഴിയും. തുര്‍ക്കി ഗ്രിഡുമായി ബന്ധിപ്പിച്ചതോടെ യൂറോപ്യന്‍ മേഖലയിലേക്കും സഊദിയില്‍ നിന്നുള്ള പവര്‍ കയറ്റുമതി സാധിക്കും. വൈദ്യുത മേഖലയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 25000 കോടി റിയാലിന്റെ പദ്ധതികള്‍ നടപ്പാക്കനല്ല ശ്രമവും നടന്നു വരികയാണെന്നും സഊദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."