ജയ് ഷാ ഇനി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പ്രൈസിന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാംരാജനെ പരിഗണിക്കുന്നുണ്ടെണ്ടന്നറിഞ്ഞു. പെരുത്ത് സന്തോഷം. സ്ഥാനമൊഴിഞ്ഞ ഉടനെ നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന സത്യം തുറന്നു പറഞ്ഞ ആളാണ് പുള്ളി.
കൂട്ടത്തില്‍ ജയ് ഷായെയും പരിഗണിക്കാം. മ്മടെ അമിത് ഷാന്റെ മോനല്ലേ. ഒന്നുമില്ലായ്മയില്‍നിന്നു കോടീശ്വരനായി വളര്‍ന്ന യുവ സ്റ്റാര്‍ട്ടപ്പ് പ്രതിഭയാണ്. ഒരു ചെറുപ്പക്കാരന്‍ ചുറുചുറുക്കോടെ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം കൊണ്ടണ്ട് കോടികള്‍ സമ്പാദിച്ച കഥയറിയാന്‍ നൊബേല്‍ കമ്മിറ്റിക്ക് താല്‍പര്യമുണ്ടണ്ടാവില്ലേ. അലാവുദ്ദീന്റെ അത്ഭുതവിളക്കിനെ നിഷ്പ്രഭമാക്കി ജയ്ഷാ നേടിയെടുത്ത ഈ വിജയഗാഥ പാഠപുസ്തകമാക്കാന്‍ യോഗി ആദിത്യനാഥ് ആലോചിക്കുന്നുണ്ടെവന്നാണ് വിവരം.
ഈ സന്തോഷം പങ്കിടുന്നതിന് പകരം ആ ചെറുപ്പക്കാരനെ നാനാ വശത്ത് നിന്നും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും കല്ലെറിയുകയാണ്. അല്ലേലും മഹാന്മാരെ കല്ലെറിഞ്ഞ പാരമ്പര്യമാണല്ലോ മാലോകര്‍ക്കുള്ളത്. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ മുങ്ങിച്ചത്ത് കൊണ്ടണ്ടിരിക്കുന്ന നേരത്താണ് ജയ് ഷാ ഒരു വര്‍ഷം കൊണ്ട് 85 കോടി സമ്പാദിച്ചതെന്ന് രഘുറാംരാജനും ഉര്‍ജിത് പട്ടേലും ഓര്‍ക്കണം.
ആധുനിക ഭാരതത്തിന്റെ സാമ്പത്തിക ശില്‍പിയായി നാളെ അറിയപ്പെടേണ്ട മഹാനെയാണല്ലോ നാം ഇവ്വിധം അപമാനിക്കുന്നത്.ആ അപമാനത്തില്‍ നിന്ന് മോചനം കിട്ടാനാണ് ഒരുകോടിക്ക് ജയ് ഷാ കേസ് കൊടുത്തിരിക്കുന്നത്. ഒരു മോചനം ഏതൊരു സാമ്പത്തിക വിദഗ്ധനാണ് ആഗ്രഹിക്കാത്തത്. 2013ലും 14ലും നയാ പൈസ സമ്പാദിക്കാനാവാതെ 2016ല്‍ പിതാജി അമിത്ഷായുടെ അനുഗ്രഹാശിസ്സുകളോടെ അതിശക്തരായ റിലയന്‍സിനോട് മത്സരിച്ച് ഗ്യാലന്‍ കണക്കിന് പെട്രോളും ഡീസലും ഒഴുക്കിയാണ് ജയ്ഷാ അവസാനം സാമ്പത്തിക ജയ് വിളിച്ചതെന്ന് ശത്രുക്കള്‍ ഓര്‍ക്കണം. ബുദ്ധിമാന്ദ്യം സംഭവിച്ച ഭരണാധികാരികളുടെ വിക്രിയകളാല്‍ ഏതെങ്കിലുമൊരു രാജ്യത്തിന് സാമ്പത്തിക മാന്ദ്യം സംഭവിച്ചിട്ടുണ്ടെണ്ടങ്കില്‍ അത് ഇന്ത്യയാണെന്ന സോഷ്യല്‍ മീഡിയയിലെ പ്രശംസാ വചനങ്ങള്‍ മാറ്റിയെഴുതണമെന്ന് ജയ് ഷാ അതിയായിആഗ്രഹിച്ചത് തെറ്റാണോ? ഇങ്ങനെയൊക്കെയല്ലേ രാജ്യസ്‌നേഹം പ്രകടിപ്പിക്കുക. അതൊരു അപരാധമാണോ.
ജയ്ഷായോട് നയത്തില്‍ ചോദിച്ചറിഞ്ഞ് ഒറ്റ രാത്രി കൊണ്ടണ്ട് കോടീശ്വരനാകുന്ന വിദ്യ സ്വായത്തമാക്കി ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചെയ്യേണ്ടണ്ടത്. മകന്‍ നേടിയെടുത്ത ഐതിഹാസിക വിജയം നേരാലെ കണ്‍കുളിര്‍ക്കെ കാണാനാണ് അപ്പന്‍ ഷാ രക്ഷാ യാത്രയില്‍ നിന്ന് ഓടിപ്പോയത് .അല്ലാതെ ജാഥാംഗങ്ങളുടെ കൊലവിളി മുദ്രാവാക്യങ്ങളില്‍ സംപ്രീതനായല്ല.
ജയ് ഷായില്‍ നിന്ന് ഏതുവിധേനയും കുരുട്ട് വിദ്യ മനസ്സിലാക്കിയേ പറ്റൂ. വഴങ്ങുന്നില്ലെങ്കില്‍ പത്മ പുരസ്‌കാരം ഓഫര്‍ ചെയ്യണം. എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ ജയ് ഷാ എന്ന സാമ്പത്തിക മഹാനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കാം. അങ്ങനെ ഇന്ത്യ നേരിട്ടുകൊണ്ടണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാം. താമരയിതളുകള്‍ അടര്‍ത്തി കളിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി ഇതു സംബന്ധിച്ച് അരുണ്‍ ജെയ്റ്റിലിയുമായി ആലോചിക്കുന്നത് ഉചിതമായിരിക്കും. നാളെയെങ്ങാനും സ്വീഡിഷ് നൊബേല്‍ കമ്മിറ്റി ജയ് ഷാക്ക് നൊബേല്‍ പുരസ്‌കാരം നല്‍കി ആദരിച്ച് അദ്ദേഹത്തെ തട്ടിയെടുത്താല്‍ പിന്നെ കരഞ്ഞിട്ട് ഫലമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."