രാജ്യത്തെ വ്യവസായിക രംഗത്ത് വളര്‍ച്ച
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും രാജ്യത്തെ വ്യാവസായിക രംഗം പുരോഗതിയില്‍.
കഴിഞ്ഞ ഒന്‍പതുമാസത്തെ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ വ്യാവസായിക രംഗം നേടിയത്. ഖനം, ഊര്‍ജ മേഖലകളിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
വ്യാവസായിക വളര്‍ച്ചയില്‍ 2016 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത് 4 ശതമാനമായിരുന്നുവെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട രേഖയില്‍ പറയുന്നു.
ഇത് ഈ വര്‍ഷം നംവംബറില്‍ 5.7ലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 2.2 ശതമാനമായി ഇടിഞ്ഞിരുന്നു.
അതേസമയം പിന്നീട് ഇത് ഉയര്‍ച്ചയെയാണ് ദൃശ്യമാക്കിയത്. ഉല്പാദന രംഗത്ത് 3.1 ശതമാനവും ഊജോല്പാദന രംഗത്ത് 9.4 ശതമാനവുമായി വളര്‍ച്ച രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."