HOME
DETAILS
MAL
പാക് ആക്രമണം; ജവാന് വീരമൃത്യു
backup
October 12 2017 | 19:10 PM
ശ്രീനഗര്‍: പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ സൈനികനും ചുമട്ട് തൊഴിലാളിയും കൊല്ലപ്പെട്ടു. കശ്മിരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
പ്രകോപനമില്ലാതിരിക്കെ പാകിസ്താന് ഏകപക്ഷീയമായ ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയെങ്കിലും ഇരു സൈന്യങ്ങളും തമ്മിലുള്ള വെടിവയ്പ് ഇന്നലെ ഏറെ വൈകിയും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്ത്യക്കെതിരേ പാകിസ്താന് നടത്തുന്ന ആക്രമണം വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."