HOME
DETAILS

കേരളാ- ഡല്‍ഹി സാംസ്‌കാരിക പൈതൃകോത്സവത്തിന് നാളെ തുടക്കം

  
backup
October 12 2017 | 19:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf


ന്യൂഡല്‍ഹി: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഉത്സവമേളയ്ക്ക് രാജ്യതലസ്ഥാനത്ത് നാളെ തുടക്കം.
സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃക പാരമ്പര്യത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പരിപാടി ആവിഷ്‌കരിച്ചതെന്ന് സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത പറഞ്ഞു. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ പരിപാടി നടത്തിയിരുന്നു. ഇനി ഡല്‍ഹി സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ പരിപാടി അടുത്ത ജനുവരിയില്‍ കേരളത്തില്‍ നടത്താന്‍ ധാരണയായിട്ടുണ്ടെന്ന് അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.
നാളെ വൈകിട്ട് കോണാട്ട് പ്‌ളേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും തിരിതെളിക്കും. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായിരിക്കും. ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.ജെ കുര്യന്‍, മീനാക്ഷി ലേഖി എം.പി, കേരള ഹൗസ് റെസിഡന്റ്‌സ് കമ്മിഷണര്‍ ഡോ.വിശ്വാസ് മേത്ത, സംസ്ഥാന സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പങ്കെടുക്കും.
രാവിലെ ഒന്‍പതിന് പുരാവസ്തു വകുപ്പ്, പുരാരേഖ വകുപ്പ്, മ്യൂസിയം വകുപ്പ്, ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, കേരള ലളിതകലാ അക്കാദമി, ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം എന്നിവ ചേര്‍ന്നു നടത്തുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കേരള ഹൗസില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. മലയാള സിനിമാ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സിനിമകളുടെ പ്രദര്‍ശനമാണ് പരിപാടിയിലെ ആകര്‍ഷകമായ മറ്റൊരിനം. കേരളത്തിലെ പ്രമുഖ ആദിവാസി കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേര്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയരക്ടര്‍ പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.
15ന് കേരള ഹൗസില്‍ സാംസ്‌കാരിക അന്യോന്യം നടക്കും. മുന്‍ മന്ത്രി എം.എ ബേബി മോഡറേറ്ററായിരിക്കും. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, മുന്‍ മന്ത്രി ബിനോയ് വിശ്വം, സാഹിത്യകാരന്‍മാരായ കെ. സച്ചിദാനന്ദന്‍, ആനന്ദ്, സക്കറിയ, സി. രാധാകൃഷ്ണന്‍ പങ്കെടുക്കും. വൈകിട്ട് ആറരയ്ക്ക് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കും.
കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. 16ന് നടക്കുന്ന സമാപന പരിപാടിയില്‍ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉദ്ഘാടനം ചെയ്യും.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, എം.പിമാരായ സുരേഷ്‌ഗോപി, പി. കരുണാകരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago