HOME
DETAILS
MAL
ഗുജറാത്തില്‍ തെര.തിയതി പ്രഖ്യാപിക്കാതിരുന്നത് സമ്മര്‍ദ്ദം കാരണമെന്ന് കോണ്‍ഗ്രസ്
backup
October 12 2017 | 19:10 PM
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്.
മോദി സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാന്‍ കമ്മിഷനെ നിര്‍ബന്ധിതമാക്കിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. ഈ മാസം 16ന് മോദി ഗുജറാത്തില്‍ എത്തുന്നുണ്ട്. അതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."