ടാറ്റ ടെലി സര്‍വിസിനെ എയര്‍ടെല്‍ ഏറ്റെടുക്കും
മുംബൈ: നഷ്ടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ടാറ്റ ടെലി സര്‍വിസിന് അല്പം ആശ്വാസം.
കടബാധ്യത ഇല്ലാതെ കമ്പനി ഏറ്റെടുക്കാന്‍ പലരും എത്തിയിരുന്നെങ്കിലും ഇതിന് തയാറാകാത്ത സാഹചര്യത്തില്‍ സര്‍വിസ് അവസാനിപ്പിക്കാനായിരുന്നു ടാറ്റ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭാരതി എയര്‍ടെല്‍ ടെലി സര്‍വിസിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതോടെ ടെലി സര്‍വിസിന് ആശ്വസിക്കാന്‍ വകയായി. അതേസമയം കമ്പനിയുടെ ബാധ്യത ടാറ്റ തീര്‍ക്കുമെന്ന ധാരണയിലാണ് ടെലി സര്‍വിസ് എയര്‍ടെല്ലില്‍ ലയിക്കാന്‍ ധാരണയായത്.
രാജ്യത്താകമാനം 19 സര്‍ക്കിളുകളിലായി വ്യാപിച്ചു കിടക്കുന്ന ടാറ്റ ടെലി സര്‍വിസ് അടുത്തുതന്നെ എയര്‍ടെല്ലിന്റെ ഭാഗമാകും.
ടാറ്റ ടെലി സര്‍വിസ് ഏറ്റെടുക്കുന്ന എയര്‍ടെല്ലിന് പൂര്‍ണമായും സൗജന്യമായിട്ടാണ് സ്പെക്ട്രം കൈമാറുന്നത്. ഇരു കമ്പനികളും ലയിക്കുന്നതോടെ 4ജി സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വ്യവസായത്തില്‍ നിര്‍ണായകമായ ചുവടുവയ്പാണ് ഇരു കമ്പനികളും ഒന്നാകുന്നതുവഴിയുണ്ടാവുകയെന്ന് ഭാരതി എയര്‍ടെല്‍ ചെയര്മാന് സുനില്‍ മിത്തല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."