റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതിപക്ഷത്തിനു ലഭ്യമാക്കണം: ചെന്നിത്തല
ന്യൂഡല്‍ഹി: സോളാര്‍ കമ്മിഷന് റിപോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇതുസംബന്ധിച്ച തീരുമാനം അടുത്ത യു.ഡി.എഫ് യോഗത്തിലുണ്ടാവുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇതിനകം 130ഓളം അന്വേഷണകമ്മിഷനുകള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം നിയമസഭയില്‍ വയ്ക്കാറാണ് പതിവ്. ഇതിനുമുന്‍പ് ഒരിക്കലും ഒരുമുഖ്യമന്ത്രിയും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ഉള്ളത് പൂര്‍ണമായി അറിയാതെ ഇതിനെ കുറിച്ച് പ്രതികരിക്കാനില്ല. നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത് സര്‍ക്കാരിന് താല്പര്യമുള്ള കാര്യങ്ങള്‍മാത്രമാണ്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."