HOME
DETAILS
MAL
ഒത്തുതീര്പ്പാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍
backup
October 12 2017 | 20:10 PM
കോട്ടയം: ടി.പി ചന്ദ്രശേഖരന് വധക്കേസ് ഒത്തുതീര്പ്പാക്കിയിട്ടില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തന്റെ അറിവില്‍ ടി.പി വധക്കേസ് അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല. അതേക്കുറിച്ച് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം അപൂര്‍ണമായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. സത്യസന്ധമായാണ് കേസ് കൈകാര്യം ചെയ്തത്.
കേസ് സംബന്ധിച്ച് തന്റെ കൈയില്‍ തെളിവുകളൊന്നുമില്ല. ഏത് കേസിലും തെളിവുണ്ടെങ്കിലേ നടപടിയെടുക്കാന്‍ കഴിയൂ. കേസ് കോടതിയില്‍ തെളിഞ്ഞതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."