HOME
DETAILS

ടി.പി വധ ഗൂഢാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് വി.ടി ബല്‍റാം

  
backup
October 12 2017 | 20:10 PM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%a7-%e0%b4%97%e0%b5%82%e0%b4%a2%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%92


തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനക്കേസ് യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഫേസ്ബുക്കിലാണ് ബല്‍റാമിന്റെ വെളിപ്പെടുത്തല്‍.
ഇതോടെ സോളാര്‍ കേസ് വിവാദം പുതിയ തലത്തിലേക്കു നീങ്ങുകയാണ്. ആരോപണം നിഷേധിച്ച് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമയും രംഗത്തുവന്നിട്ടുണ്ട്.
സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികളെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍വച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പിറകിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണം.
'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ 'കോണ്‍ഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സി.പി.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബി.ജെ.പിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടാനാണ് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago