ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. കാക്കൂര്‍ സ്വദേശിയായ 37കാരനാണ് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ഫറൂഖ് കോളജ് സ്വദേശിയായ യുവാവിനും വില്ല്യാപ്പള്ളി സ്വദേശിയായ വയോധികനുമാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. എരവന്നൂര്‍, കിഴക്കോത്ത്, കുറ്റ്യാടി സ്വദേശികളാണ് ഇന്നലെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ തൂണേരി, രാമനാട്ടുകര, ബേപ്പൂര്‍, തലക്കുളത്തൂര്‍, കക്കോടി സ്വദേശികള്‍ ചികിത്സ തേടിയിട്ടുണ്ട്. പനി ബാധിച്ച് ഇന്നലെ 764 പേര് ചികിത്സ തേടി. ഇതില്‍ 27 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കി. ചിക്കന്‍പോക്സ് ബാധിച്ച് രണ്ടുപേരും വയറിളക്കം ബാധിച്ച് 208 പേരും ചികിത്സ തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."