HOME
DETAILS
MAL
റിയാദില്‍ ഇന്ത്യന്‍ യുവതി ദുരിതത്തിലെന്ന് വിഡിയോ; അടിയന്തര ഇടപെടലിന് നിര്‍ദേശം
backup
October 12 2017 | 23:10 PM
റിയാദ്: റിയാദില്‍ ഗാര്‍ഹിക വിസയിലെത്തിയ യുവതി സഹായമഭ്യര്‍ഥിച്ച് പുറത്തുവിട്ട വിഡിയോ സന്ദേശത്തെതുടര്‍ന്ന് അന്വേഷണം നടത്താന്‍ ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിര്‍ദേശം നല്കി.
റിയാദിലെ ദവാദമി നഗരത്തിലെ ഒരുവീട്ടില്‍ അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തൊഴിലുടമയുടെ കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാകുകയാണെന്നും വെളിപ്പെടുത്തി പഞ്ചാബി യുവതിയാണ് വിഡിയോ സന്ദേശം അയച്ചത്. ആംആദ്മി പാര്‍ട്ടി സന്‍ഗ്രൂര്‍ എം.പി ഭഗവന്ത് മാനാണ് വിഡിയോ അയച്ചുകൊടുത്തത്.
'ഒരുവര്‍ഷം മുന്‍പ് റിയാദിലെത്തിയ ഞാന്‍ കടുത്ത വേദനയോടെയാണ് കഴിച്ചുകൂട്ടുന്നത്. എന്റെ ജീവന്‍തന്നെ അപകടത്തിലാണ്.
കഴിഞ്ഞ ഒരുവര്‍ഷമായി കൊടിയ പീഡനം സഹിക്കുകയാണ് ' എന്നിങ്ങനെയാണ് വിഡിയോയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."